റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം: നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ


 

തിരുവനന്തപുരം: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. എഞ്ചിനീയർമാരായ ഇ.പി സൈനബ, സൂസൻ സോളമൻ തോമസ്, പി.കെ ദീപ, കെ.എൻ സുർജിത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മന്ത്രി ജി. സുധാകരന്‍റെ നിർദ്ദേശപ്രകാരമാണ് നടപടി. പിഡബ്ല്യൂഡി വിജിലൻസ് വിഭാഗത്തോട് റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു.

പാലാരിവട്ടം അപകടത്തിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർ‌ശിച്ചിരുന്നു. റോഡുകളുടെ നിലവിലെ സ്ഥിതിയറിയാൻ കോടതി അമിക്യസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. മൂന്ന് അഭിഭാഷകരെയാണ് അമിക്യസ് ക്യൂറിയായി നിയമിച്ചത്.

You might also like

Most Viewed