മുക്കത്ത് പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ: യുവാവ് കസ്റ്റഡിയില്‍


കോഴിക്കോട്: കാരശ്ശേരി ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെ ആണ് മുക്കം പോലീസ് കസ്റ്റഡിയിലെടുത്തത്. മരിക്കുന്നതിന് തലേന്ന് ഇരുവരും കക്കാടാംപൊയിലിൽ എത്തിയെന്നാണ് വിവരം. 

രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയലിൽ കണ്ടെത്തിയത്. സ്കൂൾ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്റെ പേര് എഴുതിവെച്ചിരുന്നു. പെൺകുട്ടിയ്ക്ക് റിനാസിന്റെ വീട്ടുകാരിൽ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹപാഠികൾ നൽകുന്ന വിവരം. മരിച്ച ദിവസവും ഇരുവരും കണ്ടിരുന്നതായി സഹപാഠികൾ പോലീസിന് മൊഴി നൽകിയിരുന്നു. 

You might also like

Most Viewed