വഞ്ചിയൂർ കോടതി സംഭവം: മജിസ്‌ട്രേറ്റ് കേസ് പിൻവലിച്ചു


തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ പേരിലുള്ള കേസ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ദീപാ മോഹൻ പിൻവലിച്ചു. തുടർനടപടികളിൽ താത്പര്യമില്ലെന്ന് മജിസ്ട്രേറ്റ് പോലീസിന് മൊഴിനൽകി. മജിസ്ട്രേറ്റിനെ തടഞ്ഞുവെച്ചെന്ന പരാതിയിൽ അഭിഭാഷകരുടെ പേരിൽ ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റർചെയ്തിരുന്നത്. സംഭവത്തിൽ ബാർ അസോസിയേഷൻ നേരത്തേ ഖേദം പ്രകടിപ്പിച്ചിരുന്നു. പത്ത് അഭിഭാഷകരുടെ പേരിലാണ് കേസെടുത്തിരുന്നത്. ഈ സംഭവത്തിൽ മജിസ്ട്രേറ്റിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ചീഫ് ജസ്റ്റിസിന്റെയും ബാർ കൗൺസിലിന്റെയും ഇടപെടലിനെത്തുടർന്ന് അഭിഭാഷകർ അത് പിൻവലിച്ചു. മജിസ്ട്രേറ്റ് നൽകിയ കേസ് പിൻവലിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം ഹൈക്കോടതിയും മജിസ്ട്രേറ്റും തള്ളിയിരുന്നു. മജിസ്ട്രേറ്റിനെതിരേ നടപടി വേണമെന്ന ആവശ്യവും ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. 

You might also like

Most Viewed