പൗരത്വ നിയമ ഭേദഗതി: ചൊവ്വാഴ്ചത്തെ ഹർത്താലിനെ തള്ളി സിപിഎമ്മും പ്രധാന മുസ്ലീം സംഘടനകളും


തിരുവവന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില മുസ്ലീം സംഘടനകൾ ഈ മാസം 17ന് പ്രഖ്യാപിച്ച ഹർത്താലിനെ സിപിഎമ്മും പ്രധാന മുസ്ലീം സംഘടനകളും. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഒരു ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത് വളർന്നുവരുന്ന ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ല. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ കെണിയിൽപ്പെടുന്നതിന് സമമാണതിതെന്ന് സി.പി.എം സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു.  

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകൾ ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ച ഹർത്താലിനെ പിന്തുണക്കില്ലെന്ന് പ്രധാന മുസ്ലീം സംഘടനകൾ. എ.പി, ഇ.കെ സുന്നിവിഭാഗങ്ങൾ അടക്കമുള്ളവരാണ് ഹർ‍ത്താലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഹർത്താലുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർ‍ത്തനങ്ങളിലോ ഹർത്താൽ നടത്തുന്നതിനോ യൂത്ത് ലീഗ്  പങ്കാളിയാകരുതെന്ന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർദ്ദേശം നൽകിയിട്ടുമുണ്. 

You might also like

Most Viewed