പൗരത്വ ഭേദഗതി: സുഡാനി ഫ്രം നൈജീരിയ ടീം ദേശീയ പുരസ്കാരം ബഹിഷ്കരിക്കും


പൗരത്വ നിയമ ഭേദഗതിയിലും ദേശീയ പൗരത്വ രജിസ്റ്ററിലും പ്രതിഷേധിച്ച് ദേശീയ അവാർഡ് വിതരണ ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറക്കാർ‍. ചിത്രത്തിന്റെ സംവിധായകൻ സക്കറിയ മുഹമ്മദ് ആണ് ഇക്കാര്യം അറിയിച്ചത്. തനിക്കൊപ്പം ചിത്രത്തിന്റെ സഹ രചയിതാവായിരുന്ന മുഹ്‌സിൻ പരാരിയും നിർമ്മാതാക്കളായ സമീർ താഹിറും ഷൈജു ഖാലിദും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്നും സക്കറിയ അറിയിച്ചു. 

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച മലയാളചിത്രത്തിനുള്ള അവാർ‍ഡാണ് ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് ലഭിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് സാവിത്രി ശ്രീധരന് പ്രത്യേക പരാമർ‍ശവും ലഭിച്ചിരുന്നു.  

You might also like

Most Viewed