ചൊവ്വാഴ്ചത്തെ ഹർത്താൽ നിയമവിരുദ്ധം; സംഘടനകൾക്ക് ഡിജിപിയുടെ നോട്ടീസ്


തിരുവനന്തപുരം: പൗരത്വ നിയമത്തിൽ പ്രതിഷേധിച്ചു ചൊവ്വാഴ്ച മുസ്ലിം സംഘടനകൾ പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. ഇപ്പോഴത്തെ ഹർത്താൽ പ്രഖ്യാപനം ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണ്. ഹൈക്കോടതി നിർദേശ പ്രകാരം ഏഴു ദിവസത്തെ നോട്ടീസ് നൽകിയ ശേഷം മാത്രമേ ഹർത്താൽ നടത്താനാകൂ. ഇതു സംബന്ധിച്ച് സംഘടനകൾക്കു നോട്ടീസ് നൽകുമെന്നും ഡി.ജി.പി അറിയിച്ചു.

ഹർത്താൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ടു തുടർ നടപടി സ്വീകരിക്കാൻ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേക് ദർബേഷ് സാഹിബിനെ, സംസ്ഥാന പോലീസ് മേധാവി ചുമതലപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് നൽകാതെ ഹർത്താൽ നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നു കാസർഗോഡ് ജില്ലാ പോലീസ് മേധാവി അറിയിച്ചിരുന്നു.  

You might also like

Most Viewed