പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമാക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ


തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമാക്കരുതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിക്കാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ നിയമം കൈയിലെടുക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പലപ്രതിഷേധങ്ങളും പൊതുമുതൽ നശിപ്പിക്കുന്നു. നിയമം കൈയിലെടുത്താൽ തടയുകയാണ് പോലീസിന്‍റെ ജോലി. മണിപ്പൂർ ഗവർണർക്കെതിരായ പ്രതിഷേധം ശരിയായില്ല. രാജ്ഭവനിൽ താനുണ്ട്. പ്രതിഷേധക്കാർ ഇവിടേക്ക് എത്തിയാൽ അവരെ കേൾക്കാൻ താൻ തയാറാണ്. മറ്റൊരു സംസ്ഥാനത്തെ ഗവർണറെ തടഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

Most Viewed