പൗരത്വ നിയമ ഭേദഗതി: സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജിക്കെതിരെ എതിർ‍കക്ഷിയായി കുമ്മനം രാജശേഖരൻ


തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ സ്യൂട്ട് ഹര്‍ജി ഫയൽ ചെയ്ത സംസ്ഥാന സര്‍ക്കാരിന്‍റെ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സര്‍ക്കാര്‍ സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയിൽ എതിര്‍ കക്ഷിയാകാനാണ് കുമ്മനത്തിന്‍റെ തീരുമാനം. കേരളത്തിന്‍റെ ഹർജിയിൽ എതിർ കക്ഷിയാവാൻ കുമ്മനം രാജശേഖരൻ സുപ്രീംകോടതിയിൽ ഹർജി നൽകി. കേസിനായുള്ള ചിലവ് മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർ‍ക്കാർ‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമർ‍പ്പിച്ച ഹര്‍ജിക്കെതിരെ വലിയ വിമര്‍ശനമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. നിയമപരമായി സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഭരണഘടനാപരമായി സംസ്ഥാനത്തിന്‍റെ തലവനെന്ന നിലയിൽ അറിക്കാത്ത സർക്കാരിന്‍റെ നടപടിക്കെതിരെ ഗവർ‍ണർ ആരിഫ് മുഹമ്മദ് ഖാനും രംഗത്തെത്തിയിട്ടുണ്ട്. പൗരത്വ നിയമത്തിനെതിരായ ഹര്‍ജി; സര്‍ക്കാരിനോട് ഗവര്‍ണറുടെ ഓഫീസ് വിശദീകരണം തേടിയേക്കും.

You might also like

Most Viewed