ആദിവാസി യുവാവിനെ കൊന്ന് മരണം ആത്മഹത്യയാക്കി: പ്രതികൾ വർഷങ്ങൾക്ക് ശേഷം പിടിയിൽ


കൽപ്പറ്റ: വയനാട് ജില്ലയിലെ കേണിച്ചിറയിൽ മൂന്ന് വർഷം മുന്പ് ആദിവാസി യുവാവ് മരിച്ചത്‌ കൊലപാതകമാണെന്ന് തെളിഞ്ഞു. കൂലി കൂടുതൽ ചോദിച്ചതിനാണ്  കേണിച്ചിറ അതിരാറ്റ് പാടി കോളനിയിലെ മണിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ അച്ഛനും മകനും പൊലീസിന്റെ പിടിയിലായി. 

കേണിച്ചിറ സ്വദേശി വി.ഇ തങ്കപ്പനും മകൻ സുരേഷുമാണ് അറസ്റ്റിലായത്. 2016 ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. കൂലി കൂടുതൽ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മണിയെ  ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. പിന്നീട് മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹത്തിന് അടുത്ത് വിഷക്കുപ്പി വച്ചു. എന്നാൽ മൃതദേഹ പരിശോധനയിൽ വിഷം ഉള്ളിലെത്തിയതല്ല മരണകാരണമെന്നും ശ്വാസംമുട്ടിയാണ് മണി മരിച്ചതെന്നും തെളിഞ്ഞതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോക്കൽ പോലീസ് രണ്ടുവർഷം കേസ് അന്വേഷിച്ചിട്ടും ഒന്നും തെളിയിക്കാൻ കഴിഞ്ഞില്ല. തുടർന്ന് 2018−ൽ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു. തുടർന്ന് ക്രൈംബ്രാ‍ഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

You might also like

Most Viewed