കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് കണ്ടെത്തി


കൊച്ചി: കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി. എറണാകുളം കെഎസ്‌ഐആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓടയില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്. പ്രതികളുമായി തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതക കേസിലെ പ്രതികളുമായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഇന്നലെ രാത്രിയാണ് തെളിവെടുപ്പ് ആരംഭിച്ചത്. പ്രതികളെ തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഉപേക്ഷിച്ച തോക്ക് കണ്ടെത്താനായിരുന്നില്ല.

You might also like

Most Viewed