നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു


കുന്നമംഗലം: നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. പ്രവീൺ കുമാർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, അർച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ച‍യോടെയാണ് നാട്ടിലെത്തിച്ചത്. ഡല്‍ഹിയിൽനിന്ന് പുലർച്ചെ ഒന്നോടെ തിരുവനന്തപുരത്തെത്തിച്ച മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. 

അഞ്ചുപേരുടെ മൃതദേഹങ്ങള്‍ അഞ്ച് ആംബുലന്‍സുകളില്‍ വിലാപയാത്രയായിട്ടാണ് കൊണ്ടുപോയത്. കോഴിക്കോട് സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചയോടെ കരിപ്പൂരിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കാരം നടത്തും. നേപ്പാളിലെ റിസോര്‍ട്ടിൽ ഹീറ്ററിൽനിന്നുള്ള വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് പേരുടെയും പോസ്റ്റുമോര്‍ട്ടം ബുധനാഴ്ച ഉച്ചയോടെ പൂര്‍ത്തിയായിരുന്നു.

You might also like

Most Viewed