മലപ്പുറത്ത് കള്ളക്കടത്തുകാരെ ആക്രമിച്ച് കൊള്ളക്കാർ 35 ലക്ഷത്തിന്‍റെ സ്വർണം അടിച്ചെടുത്തു


മലപ്പുറം: വഴി സ്വർണം കവിമാനത്താവളം ടത്തിയ കള്ളക്കടത്തുകാർക്ക് നേരിടേണ്ടി വന്നത് മറ്റൊരു കൊള്ളസംഘത്തെ . മലപ്പുറത്ത് കൊണ്ടോട്ടി മുസ്ല്യാർ അങ്ങാടിയിലാണ് സംഭവം. ഇന്ന് പുലർച്ചയുാണ് കരിപ്പൂർ വിമാനത്താവളത്തിൽ 900 ഗ്രാം സ്വർണവുമായി കോഴിക്കോട് അത്തോളി സ്വദേശി എത്തിയത്. വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിയ ഉടൻ സ്വർണം പെരിന്തൽമണ്ണ സ്വദേശികളായ രണ്ടുപേർക്ക് കൈമാറി. തുടർന്ന് ഇവർ മറ്റൊരു കാറിൽ പുറപ്പെട്ടു.

കൊണ്ടോട്ടി മുസ്ള്യാർ അങ്ങാടിയിൽ എത്തിയപ്പോൾ ഇന്നോവ കാറിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കാറിന് വിലങ്ങനെ ഇന്നോവയിട്ട സംഘം സിനിമാസ്റ്റൈലിൽ ആക്രണം നടത്തി യാത്രക്കാരെ കാറിൽ നിന്ന് വലിച്ചിറക്കി കാറുമായ് കടന്നു. ഒരു കിലോമീറ്റർ അകലെ കാറ് ഉപേക്ഷിച്ചുവെങ്കിലും സ്വർണം നഷ്ടമായി. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed