കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് യാത്രക്കാർക്ക് പരിക്ക്


മൂലമറ്റം: വാഗമണ്‍− മൂലമറ്റം റൂട്ടിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തിട്ടയിലിടിച്ച് 12 യാത്രക്കാർക്ക് പരിക്കേറ്റു. നിറയെ യാത്രക്കാരുമായി വരികയായിരുന്നു വാഹനം തിട്ടയിലിടിപ്പിച്ചു നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ ഒൻപതോടെ പുള്ളിക്കാനം ഡിസി കോളജിനു സമീപമായിരുന്നു അപകടം. കുമളിയിൽ നിന്നും പുലർച്ചെ 5.30ന് തൊടുപുഴയ്ക്ക് വരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഡിസി കോളജ് കഴിഞ്ഞുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം നിയന്ത്രണം വിടുകയായിരുന്നു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

You might also like

Most Viewed