കൊറോണ‍: 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍, കേന്ദ്രസംഘം കൊച്ചിയിൽ


കൊച്ചി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട് വിമാനത്താവളങ്ങളിൽ ഒരുക്കിയിട്ടുള്ള സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കൊച്ചിയിൽ എത്തി.  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആണ് സംഘം എത്തിയത്. ഡൽഹി ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലെ ഡോക്ടര്‍  പുഷ്‌പേന്ദ്ര കുമാർ വർമ,  ദില്ലി സഫ്ദർജംഗ് ആശുപത്രിയിലെ ഡോക്ടര്‍ രമേശ്‌ ചന്ദ്ര മീണ,  കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിലെ ഡോ ഷൗക്കത്തലി, ഡോ ഹംസ കോയ,  ഡോ റാഫേൽ ടെഡി എന്നിവരാണ് സംഘത്തിൽ ഉള്ളത്. വിമാനത്തവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങളിൽ സംഘം സംതൃപ്തി രേഖപ്പെടുത്തി. വിമാനത്തവളത്തിൽ പരിശോധന നടത്തിയ 178 യാത്രക്കാരുടെ വിവരങ്ങളും സംഘം പരിശോധിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്ച നടത്തി. കളമശ്ശേരി മെഡിക്കൽ കോളജിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ സംഘം ഇന്ന് പരിശോധിക്കും. സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇവരില്‍ കൂടുതല്‍ പേരും ചൈനയില്‍ നിന്നെത്തിയവരാണ്.  എന്നാല്‍ ഇതുവരേയും ആരും രോഗലക്ഷണം പ്രകടിപ്പിച്ചിട്ടില്ല.  ഏഴ് പേര്‍ ആശുപത്രികളിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരും.  

You might also like

Most Viewed