ഫോണ്‍ ചെയ്തുകൊണ്ടിരിക്കേ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണ് പ്രവാസി മരിച്ചു


പാലോട്: ഫോൺ‍ ചെയ്യുന്നതിനിടെ വീടിന്‍റെ രണ്ടാം നിലയില്‍ നിന്നും വീണ് പ്രവാസി മരിച്ചു. പാങ്ങോട് പാലിച്ചിറ എസ്എന്‍ വില്ലയില്‍ ഫൈസല്‍(35)ആണ് മരിച്ചത്. ഭാര്യവീട്ടിലെ രണ്ടാം നിലയില്‍ നിന്നാണ് അപകടമുണ്ടായത്. പുലർ‍ച്ചെ ഫോൺ‍ ചെയ്യാനായി വീടിന് മുകളില്‍ കയറിയതായിരുന്നു ഫൈസല്‍. സംസാരിക്കുന്നതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു.

കടയില്‍ സാധനം വാങ്ങാൻ‍ പോയിരുന്ന ഭാര്യപിതാവ് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഫൈസലിനെ മുറ്റത്ത് രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. ഗൾഫിലായിരുന്ന ഫൈസല്‍ ഒരു മാസത്തിന് മുമ്പെയാണ് നാട്ടിലെത്തിയത്. അടുത്ത ആഴ്ച തിരികെ ഗള്‍ഫിലേക്ക് പോകുന്നതിന് മുന്നോടിയായി ഭാര്യവീട്ടിലെത്തിയതായിരുന്നു. ഭാര്യ− അന്‍സി, മക്കള്‍− അഫ്റോസ്, നസ്റിന്‍.

You might also like

Most Viewed