വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ ‘ട്രോളി ഷിബു ബേബിജോൺ


കൊല്ലം: പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെ ‘ട്രോളി’ ആർ.എസ്.പി നേതാവും മുൻമന്ത്രിയുമായ ഷിബു ബേബിജോൺ. സർക്കാരിനോടു അഞ്ച് ചോദ്യങ്ങളും ഷിബു ഉന്നയിക്കുന്നു. രാജ്യസുരക്ഷ വച്ച് തമാശ കളിക്കരുത്. നാളെ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്റെയും ക്രമസമാധാനം കാക്കുന്ന പോലീസുകാരന്റേയും നെഞ്ചിൽ തുളച്ചുകയറുന്നതു കേരളാ പോലീസിന്റെ വെടിയുണ്ടകളാകരുത്. ഉണ്ടയില്ലാതെ തിരിച്ച് വെടിവയ്ക്കാൻ കേരള പോലീസ് ഇരട്ടച്ചങ്കനല്ലല്ലോ.’ ഫെയ്സ്ബുക് പോസ്റ്റിലൂടെയാണു ഷിബു ബേബിജോൺ സർക്കാരിനെതിരെ പരിഹാസവും വിമർശനവുമായി രംഗത്തെത്തിയത്. 

  • കാണാതായ ആയുധങ്ങൾ എവിടേയ്ക്കാണു പോയതെന്നുള്ളതു ഗൗരവകരമായി തന്നെ അന്വേഷിക്കേണ്ടതാണെന്നു ഷിബു പറയുന്നു. ഷിബു ഉന്നയിക്കുന്ന ചോദ്യങ്ങൾ ഇങ്ങനെഃ 
  • മാവോയിസ്റ്റുകളും മതതീവ്രവാദികളും അടക്കമുള്ള ദേശവിരുദ്ധരുടെ കൈകളിലേക്കാണോ ഇവ പോയതെന്ന് അറിയേണ്ടതല്ലേ. ?
  • മോഷണം പോയതാണോ കപ്പലിൽ തന്നെയുള്ള കള്ളന്മാർ കടത്തിയതാണോ എന്ന് അന്വേഷിക്കേണ്ടതല്ലേ ?
  • ഏതൊക്കെ ഉന്നതന്മാരാണ് ഇതിന് പിന്നിലെന്നു പരിശോധിക്കേണ്ടതല്ലേ ?
  • പകരം ഡമ്മി ആയുധങ്ങൾ വച്ചതാരാണെന്നും അവരുടെ ഉദ്ദേശം എന്തായിരുന്നെന്നും കണ്ടത്തേണ്ടതല്ലേ ?
  • ആഭ്യന്തരമന്ത്രിയും ഡി.ജി.പിയും ഇക്കാര്യം നേരത്തെ അറിഞ്ഞില്ലേ എന്ന് ചോദിക്കേണ്ടതല്ലേ ?

You might also like

Most Viewed