വെ​ടി​യു​ണ്ട​ക​ൾ‍ കാ​ണാ​താ​യ കേ​സ്: മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ ഗ​ൺ‍​മാ​നും പ്ര​തി


തിരുവനന്തപുരം: കേരളാ പോലീസിന്‍റെ വെടിയുണ്ടകൾ‍ കാണാതായ കേസിൽ‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗൺ‍മാനും പ്രതി. പതിനൊന്ന് പ്രതികളുള്ള കേസിൽ‍ കടകംപള്ളിയുടെ ഗൺ‍മാൻ സനിൽ‍ കുമാർ മൂന്നാം പ്രതിയാണ്. പേരൂർ‍ക്കട പോലീസ് 2019−ൽ‍ രജിസ്റ്റർ‍ ചെയ്ത കേസിലാണ് ഇയാൾ‍ പ്രതിയായിട്ടുള്ളത്. രജിസ്റ്റർ‍ സൂക്ഷിക്കുന്നതിലെ വീഴ്ച പരിശോധിച്ചാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. 

രജിസ്റ്ററിൽ‍ സ്റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികൾ‍ രേഖപ്പെടുത്തിയെന്നും വഞ്ചനയിലൂടെ പ്രതികൾ‍ അമിതലാഭം ഉണ്ടാക്കിയെന്നും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് എഫ്‌ഐആറിൽ‍ വ്യക്തമാക്കിയിട്ടും ഉന്നത ഉദ്യോഗസ്ഥർ‍ക്കെതിരെ അന്വേഷണം നടന്നിട്ടില്ല.

You might also like

Most Viewed