സിഎജി റിപ്പോർട്ട്: വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമെന്ന് സിപിഎം


തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഉൾപ്പെടെ പ്രതിസ്ഥാനത്ത് നിർത്തിയ സിഎജി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിലപാടറിയിച്ച് സിപിഎം. വിവാദങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. യുഡിഎഫ് ഭരണകാലത്താണ് വീഴ്ചകൾ ഉണ്ടായതെന്നു നിരീക്ഷിച്ച യോഗം വിവാദങ്ങൾ അവഗണിച്ച് പാർട്ടിയും സംസ്ഥാന സർക്കാരും മുന്നോട്ട് പോകുമെന്ന് അറിയിച്ചു. 

കുപ്രചരണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. യോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

You might also like

Most Viewed