കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം തീപ്പിടുത്തം


കൊച്ചി: കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡിലുണ്ടായ തീപ്പിടുത്തതില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് രാവിലെയോടെയാണ് കളമശ്ശേരി പോലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് തീപ്പിടുത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് പിന്നീട് തീയണച്ചത്. 

അഗ്നിബാധയില്‍ വിവിധ കേസുകളിലായി സ്റ്റേഷനില്‍ പിടിച്ചിട്ട നിരവധി വാഹനങ്ങല്‍ കത്തി നശിച്ചു. 17 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ട് കാറുകള്‍ എന്നിവ കത്തിനശിച്ചു എന്നാണ് പ്രാഥമിക നിഗമനം. തീപ്പിടുത്തതിന്‍റെ കാരണം വ്യക്തമല്ല.

You might also like

Most Viewed