കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല; ഉമ്മൻ ചാണ്ടി


കോട്ടയം: കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരള കോണ്‍ഗ്രസിനകത്തെ തർക്കങ്ങൾ പരിഹരിക്കാനാണ് ശ്രമം നടക്കുന്നതെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് സീറ്റ് സംബന്ധിച്ച് അടുത്ത യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

You might also like

Most Viewed