തൃശൂരിൽ ഭർത്താവ് ഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു


തൃശ്ശൂര്‍: പുന്നയൂർക്കുളം ചെറായിയിൽ ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. ചെറായി സ്വദേശി യൂസഫാണ് ഉറങ്ങിക്കിടന്ന ഭാര്യയെ വീടിന്‍റെ ഓട് പൊളിച്ച് അകത്തു കടന്ന് കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പെരുമ്പടപ്പ് സ്വദേശിനി സുലൈഖയാണ് കൊല്ലപ്പെട്ടത്. യൂസഫും ഭാര്യ സുലേഖയും വര്‍ഷങ്ങളായി പിരിഞ്ഞ് കഴിയുകയായിരുന്നു. യൂസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

You might also like

Most Viewed