അന്പലപ്പുഴയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി: ഗതാഗതം തടസപ്പെട്ടു


ആലപ്പുഴ: അന്പലപ്പുഴയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി. പാത ഇരട്ടിപ്പിക്കലിനായി മെറ്റലുമായി പോയ ട്രെയിനാണ് പാളം തെറ്റിയത്. ഇതേതുടർന്നു അന്പലപ്പുഴ വഴിയുള്ള ട്രെയിൻ ഗതാഗതം ഒരു മണിക്കൂറായി തടസപ്പെട്ടിരിക്കുകയാണ്. നേത്രാവതി, മെമു ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്. പാളം ശരിയാക്കാനുള്ള സംഘം എറണാകുളത്ത് നിന്ന് അന്പലപ്പുഴയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.

You might also like

Most Viewed