അമേരിക്കയുടെ കാൽക്കീഴിൽ അമരുന്ന രാജ്യമായി നമ്മുടെ രാജ്യം മാറുകയാണെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അമേരിക്കയുടെ കാൽക്കീഴിൽ അമരുന്ന രാജ്യമായി നമ്മുടെ രാജ്യം മാറുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യ പസഫിക് മേഖലയിൽ ചൈനയെ നേരിടുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യം. അതിലാണ് ഇന്ത്യ ഇപ്പോൾ ചെന്നുപെട്ടിരിക്കുന്നത്. അമേരിക്കയുമായി കൂടുതൽ അടുക്കുന്ന പ്രഖ്യാപനങ്ങളാണ് വരാൻ പോകുന്നത്. അത് രാജ്യത്തിന് ഒരു തരത്തിലും അഭിമാനം നൽകുന്നതാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അടുത്തതിരഞ്ഞെടുപ്പിൽ ട്രംപിന് വിജയിക്കാനിള്ള സാഹചര്യം കൂടി ഇന്ത്യ ഇപ്പോൾ ഒരുക്കി നൽകുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

You might also like

Most Viewed