മുൻമന്ത്രി പി.ശങ്കരൻ അന്തരിച്ചു


കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.ശങ്കരൻ(72) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. 2001−ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ ടൂറിസം−ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു പി. ശങ്കരൻ. 1998−ൽ കോഴിക്കോട്ടുനിന്ന് ലോക്സഭാംഗമായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി. പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാപ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് മലാപ്പറമ്പിലെ ‘രാജീവം’ വീട്ടിലായിരുന്നു താമസം. യു.ഡി.എഫ്. ജില്ലാചെയർമാനും കോ−ഓപ്പറേറ്റീവ് ഇൻഷുറൻസ് സൊസൈറ്റി (കോയിൻസ്) പ്രസിഡന്റുമാണ്.

സ്വാതന്ത്ര്യസമരസേനാനിയായിരുന്ന പേരാമ്പ്ര കടിയങ്ങാട് പുതിയോട്ടിൽ കേളുനായരുടെയും മാക്കം അമ്മയുടെയും മകനായി 1947 ഡിസംബർ രണ്ടിനാണ് ജനനം. ഭാര്യ: വി. സുധ (റിട്ട. പ്രിന്‍സിപ്പല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, കോഴിക്കോട്). മക്കള്‍: ഇന്ദു, പ്രിയ (ഇരുവരും അമേരിക്ക), രാജീവ് (എന്‍ജിനീയര്‍, ദുബായ്). മരുമക്കള്‍: രാജീവ്, ദീപക് (ഇരുവരും അമേരിക്ക), ദീപ്തി. 

You might also like

Most Viewed