ജോളി ജയിലിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു


കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ പ്രതി  ജോളി  ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടതു കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യ ശ്രമം. ഇന്ന് രാവിലെ അഞ്ച് മണിയോടെ ജയിൽ വാർഡൻമാരാണ് കൈ ഞരമ്പ് മുറിച്ച നിലയിൽ ജോളിയെ കണ്ടത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഞരമ്പ് മുറിക്കാനാവശ്യമായ ആയുധങ്ങളൊന്നും ജയിലിനകത്ത് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ജയിലിനകത്ത് ഭിത്തിയുടെ മൂർച്ചയേറിയ ഭാഗത്ത് അമർത്തി ഉരച്ചും കടിച്ചുമാവാം മുറിവേൽപ്പിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. പരിക്ക് ഗുരുതരമല്ല. 

അതേസമയം ഞരന്പിന് മുറിവേറ്റതിനാൽ ജോളിയെ മൈനർ ശസ്ത്രക്രിയക്ക് വിധേയമാക്കേണ്ടി വരും. ഇപ്പോൾ മെഡിക്കൽ കോളേജിലെ അടിയന്തിര പരിചരണ വിഭാഗത്തിലുള്ള ജോളിക്ക് മെഡിക്കൽ കോളേജ് പോലീസിന്റെ കാവലുണ്ട്. ആശുപത്രി സെല്ലിൽ നിലവിൽ  ഒരു പ്രതി ഉണ്ട്. ഇയാളെ ഇവിടെ നിന്ന് ഒഴിവാക്കി ജോളിയെ സെല്ലിലേക്ക് മാറ്റിയേക്കും. അഭിഭാഷകനായ ആളൂർ കഴിഞ്ഞ ദിവസം ജോളിയെ ജയിലിൽ സന്ദർശിച്ചിരുന്നു.

You might also like

Most Viewed