വിദ്യാർത്ഥികളുടെ ഭാവിവച്ച് പന്താടാനാകില്ല: സി.‌ബി.‌എസ്.‌ഇക്ക് ഹൈക്കോടതി വിമർശനം


കൊച്ചി: സി.‌ബി.‌എസ്.‌ഇ അംഗീകാരമില്ലെന്ന വിവരം മറച്ചുവച്ച തോപ്പുംപടി അരൂജാസ് സ്കൂളിൽ വിദ്യാർത്ഥികൾക്കു പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാത്ത വിഷയത്തിൽ സി.‌ബി.‌എസ്.‌ഇക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ സി.‌ബി.‌എസ്.‌ഇ നടപടി എടുക്കുന്നില്ല. അരൂജാസ് സ്കൂൾ‍ വിദ്യാർത്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ പോയതിന് ഇതാണ് കാരണം.

ഏഴു വര്‍ഷമായി സ്കൂൾ‍ പ്രവർ‍ത്തിക്കുന്നു. സി.‌ബി.‌എസ്.‌ഇ എന്തെടുക്കുകയായിരുന്നെന്ന് കോടതി ചോദിച്ചു. വിദ്യാർത്ഥികളുടെ ഭാവിവച്ച് പന്താടാനാകില്ലെന്നും കോടതി പറഞ്ഞു. സ്കൂളിനെതിരെയുള്ള നടപടി അറിയിക്കണം. സത്യവാംഗ്്മൂലം നൽ‍കണ‌മെന്നും കോടതി അറിയിച്ചു.  സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ 29 വിദ്യാർത്‍ഥികൾക്കാണ് പരീക്ഷ എഴുതാൻ കഴിയാത്തത്. സി.‌ബി.‌എസ്.‌ഇ അംഗീകാരമില്ലാത്ത സ്കൂൾ‍ ‍അക്കാര്യം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കാതിരുന്നതാണ് പ്രശ്നത്തിനു കാരണം.

You might also like

Most Viewed