കൊല്ലത്ത് ആറ് വയസ്സുള്ള പെൺകുട്ടിയെ കാണാതായി


കൊല്ലം: കൊല്ലം നെടുമൺകാവ്, ഇളവൂരിൽ നിന്നും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 6 വയസുള്ള   പെൺകുട്ടിയെ കാണാതായി. ഇന്ന് രാവിലെ പത്തരയോടെയാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂർ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്−ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സ്ഥലത്ത് പരിശോധന നടത്തുകയാണ്. 

article-image

അതേസമയം, കുട്ടിയെ തിരിച്ചുകിട്ടി എന്ന തരത്തിൽ ചില പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണെന്നും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കുന്നു.

You might also like

Most Viewed