പാലക്കാട്ട് സാനിറ്റൈസർ കഴിച്ച് തടവുകാരൻ മരിച്ചു


പാലക്കാട്: സാനിറ്റൈസർ കഴിച്ച് റിമാന്‍റ് തടവുകാരൻ മരിച്ചു. മുണ്ടൂർ സ്വദേശി രാമൻകുട്ടിയാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മാർച്ച് 24നാണ് രാമൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുതലാണ് ജയിലിൽ സാനിറ്റൈസർ നിർമാണം ആരംഭിച്ചത്. ഇത് കഴിച്ചതാവം മരണ കാരണമെന്നാണ് സൂചന. 

ഫെബ്രുവരി 18നാണ് മോഷണ കേസിൽ ഇയാളെ റിമാൻഡ് ചെയ്തത്.

You might also like

Most Viewed