കാസർഗോഡ് ദേലംപടിയിൽ നാട്ടുകാർ പോലീസിനെ ആക്രമിച്ചു


കാസർഗോഡ്: ദേലംപടി കല്ലടുക്ക കോളനിയിൽ നാട്ടുകാരുടെ ആക്രമണത്തിൽ എസ്‌.ഐ ഉൾപ്പടെ നാല് പോലീസുകാർ‍ക്ക് പരിക്ക്. സംഭവത്തിൽ പ്രദേശവാസിയായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യ പ്രവർത്തകരെ കോളനിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ നാട്ടുകാർ റോഡ് അടച്ചിരുന്നു. തുടർന്ന് കളക്ടറുടെ നിർ ദ്ദേശപ്രകാരം കോളനിയിലെത്തിയ പോലീസിനെ നാട്ടുകാർ‍ മർദ്ദിക്കുകയായിരുന്നു. പട്ടികയും മരകക്ഷണങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. എസ്.ഐ മുകുന്ദൻ, പോലീസുകാരായ ഗോകുൽ, സുഭാഷ്, ചന്ദ്രൻ എന്നിവർക്ക് നേരെയാണ് നാട്ടുകാരുടെ ആക്രമണമുണ്ടായത്. 

You might also like

  • Lulu Exchange
  • NEC Remit

Most Viewed