കൊവിഡ് 19: എറണാകുളത്ത് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പൗരന്മാർ ആശുപത്രി വിട്ടു


കളമശേരി: കൊവിഡ് 19 ബാധിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന മുഴുവൻ ബ്രിട്ടീഷ് പൗരന്മാരും ആശുപത്രി വിട്ടതായി ജില്ലാ ഭരണകൂടം. കളമശേരിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്ന ആറു പേർക്കും രോഗം മാറി. ഇവർ കുറച്ചു ദിവസം കൂടി നിരീക്ഷണത്തിൽ തുടരും. 

അതേസമയം, തൃശൂരിൽ ചികിത്സയിലുണ്ടായിരുന്ന വസ്ത്രവ്യാപാരിയുടെ രണ്ടാമത്തെ ഫലവും നെഗറ്റീവാണെന്ന് തെളിഞ്ഞു. സൂറത്താണ് ഇയാളുടെ സ്വദേശം. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കും. 

സംസ്ഥാനത്ത് ഇതുവരെ 354 പേർക്കാണ് രോഗം ബാധിച്ചത്. 84 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നതും പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാത്തതും കേരളത്തിന് ആശ്വാസകരമാണ്.

You might also like

Most Viewed