കോവിഡ് രോഗ വിവരം മറച്ച് നാട്ടിലെത്തിയ 3 പ്രവാസികൾക്കെതിരെ കേസ്; വിഷയം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ച് അബുദാബിയിൽ നിന്നു തിരുവനന്തപുരത്തെത്തുകയും രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത 3 പേർക്കെതിരെ പോലീസ് കേസെടുത്തു. അവർക്കു വിമാനത്തിനകത്തു കയറാൻ കഴി‌ഞ്ഞതു തന്നെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു.

പ്രവാസികൾ അവരുടെ മണ്ണിലേക്കാണു വരുന്നത്. അതിനാൽ തടയാൻ കഴിയില്ല. എന്നാൽ, വരുന്നവർ ജാഗ്രതയോടെ 14 ദിവസം ക്വാറന്റീനിൽ കഴിയണം. അത് ഉറപ്പു വരുത്തേണ്ടത് അവരും ചുറ്റുപാടും കഴിയുന്നവരുമാണ്. ഇവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് എല്ലാവരും പരിശോധിക്കണം. അത്തരം ഇടപെടലുകൾ വഴിയേ ഇനി ഇൗ രോഗത്തെ നിയന്ത്രിക്കാനാകൂ.ദീർഘകാലം എല്ലാം അടച്ചിട്ടു ജീവിക്കാൻ കഴിയില്ല. ഇപ്പോൾ കോവിഡിനെ എങ്ങനെ നേരിടണമെന്നു ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ മൂന്ന് പേർക്കെതിരെയാണ് കോവിഡ് രോഗം മറച്ചുവച്ചതിന് കേസെടുത്തത്. അബുദാബിയിൽ വച്ച് തന്നെ ഇവർക്ക് രോഗം സ്ഥിരീകരിക്കുകയും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇത് മറച്ചു വച്ച് ശനിയാഴ്ചത്തെ വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ഇവർ ഇവിടത്തെ പരിശോധനയിലും രോഗവിവരം അറിയിച്ചില്ല.

You might also like

Most Viewed