പാലക്കാട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ചു


പാലക്കാട്: പാലക്കാട് കഞ്ചിക്കോട് വനിതാ ഹോസ്റ്റൽ സെക്യൂരിറ്റി ജീവനക്കാരൻ അടിയേറ്റ് മരിച്ചു. പി എം ജോൺ എന്നയാളാണ് മരിച്ചത്.  ഇന്നലെ രാത്രി 11:30 ഓടെയാണ് സംഭവം. ഹോസ്റ്റൽ കോന്പൗണ്ടിൽ അതിക്രമിച്ച് കയറിയ ആളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കന്പിവടി കൊണ്ട് അജ്ഞാതൻ‍ ജോണിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

You might also like

Most Viewed