കേരളത്തിൽ ഇതുവരെ സമൂഹവ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് ഏഴിനുശേഷം രോഗികളുടെ എണ്ണത്തിൽ‍ വർദ്‍ധനവെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. മേയ് ഏഴ് വരെ 512 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് രോഗികൾ വളരെയധികം വർദ്ധിച്ചു. രോഗികളായി എത്തുന്ന പലരും അവശനിലയിലാണെന്നും സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ലെന്നും മന്ത്രി പറഞ്ഞു. 

രോഗബാധിതർ കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് ഇപ്പോൾ വരുന്നവരിൽ ഭൂരിഭാഗവും. സമൂഹ വ്യാപനം സംശയിക്കത്തക്ക ക്ലസ്റ്ററുകൾ കേരളത്തിലില്ലെന്നും മന്ത്രി പറഞ്ഞു. സന്പർ‍ക്കം മൂലമുള്ള രോഗപ്പകർ‍ച്ച കേരളത്തിൽ താരതമ്യേന കുറവാണ്. ഒരു ടെസ്റ്റിന് 4000ത്തോളം രൂപ ചിലവുണ്ടെങ്കിലും ചികിത്സ സൗജന്യമായി തന്നെ തുടരും. ടെസ്റ്റ്‌ കുറവാണെന്ന് പറയുന്നതിന്‍റെ മാനദണ്ധം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. 

You might also like

Most Viewed