സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് ക്ലാസുകൾ. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ പറ്റാത്ത വിദ്യാർഥികൾക്ക് മറ്റ് സൗകര്യങ്ങൾ ഒരുക്കും. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ മൂല്യനിർണയവും ജൂൺ ഒന്നിന് ആരംഭിക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർ മൂല്യനിർണയത്തിന് പങ്കെടുക്കേണ്ടന്ന് വിഭ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണം ആരംഭിച്ചിരുന്നു.

You might also like

Most Viewed