നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറം മരിച്ച നിലയിൽ


മലപ്പുറം: നാടൻ‍പാട്ട് കലാകാരൻ ജിതേഷ് കക്കടിപ്പുറം അന്തരിച്ചു. കരൾ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ മലപ്പുറം ചങ്ങരംകുളത്തെ വീട്ടിൽ‍ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലോം പാലോം നല്ല നടപ്പാലം, കൈതോല പായ വിരിച്ച് തുടങ്ങിയ പാട്ടുകളിലൂടെയാണ് ജിതേഷ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മൃതദേഹം കോവിഡ് പരിശോധനാഫലം വന്നശേഷമായിരിക്കും സംസ്‌കരിക്കുക.

You might also like

Most Viewed