ഇന്ന് സംസ്ഥാനത്ത് 1129 പേര്‍ക്ക് കോവിഡ്; 752 പേർക്ക് രോഗമുക്തി


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 752 പേർക്ക് രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയിലെ 259 പേർക്കും, കാസർഗോഡ് ജില്ലയിലെ 153 പേർക്കും, മലപ്പുറം ജില്ലയിലെ 141 പേർക്കും, കോഴിക്കോട് ജില്ലയിലെ 95 പേർക്കും, പത്തനംതിട്ട ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 76 പേർക്കും, ആലപ്പുഴ ജില്ലയിലെ 67 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേർക്ക് വീതവും, വയനാട് ജില്ലയിലെ 46 പേർക്കും, കൊല്ലം ജില്ലയിലെ 35 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, കണ്ണൂർ ജില്ലയിലെ 5 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.                                                                      

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 880 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 58 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേർക്കും, കാസർഗോഡ് ജില്ലയിലെ 151 പേർക്കും, മലപ്പുറം ജില്ലയിലെ 83 പേർക്കും, കോഴിക്കോട് ജില്ലയിലെ 80 പേർക്കും, പത്തനംതിട്ട ജില്ലയിലെ 61 പേർക്കും, ആലപ്പുഴ ജില്ലയിലെ 52 പേർക്കും, വയനാട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, തൃശൂർ ജില്ലയിലെ 35 പേർക്കും, എറണാകുളം ജില്ലയിലെ 33 പേർക്കും, പാലക്കാട് ജില്ലയിലെ 26 പേർക്കും, കൊല്ലം ജില്ലയിലെ 27 പേർക്കും, ഇടുക്കി ജില്ലയിലെ 7 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് പേർക്കുമാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

You might also like

Most Viewed