എം.സി കമറുദ്ദീൻ എംഎൽഎയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി


കാസർഗോഡ്: മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ കൂടുതൽ പ്രതിരോധത്തിലാകുന്നു. എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവകരമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സാന്പത്തിക തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

എംസി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ്‌സിനു വേണ്ടി 700 ഓളം ആളുകളിൽ നിന്നാണ് 132 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചത്. സ്ഥാപനം പൂട്ടിപ്പോയതോടെ സാമ്പത്തിക നഷ്ടം ബോധ്യമായതോടെയാണ് നിക്ഷേപകരിൽ ചിലർ പരാതിയുമായി രംഗത്തെത്തിയത്.

എന്നാൽ മുസ്ലിം ലീഗ് അനുഭാവികളും പ്രവർത്തകരും ഉൾപ്പെടെ പരാതിയുമായി എത്തിയിട്ടും രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് എം സി കമറുദ്ദീൻ സ്വീകരിച്ചത്. ഈ ഘട്ടത്തിലാണ് ആരോപണങ്ങൾ ഗൗരവകരമെന്ന് പി.കെ കുഞ്ഞാലികുട്ടി പ്രതികരിച്ചത്. വിഷയത്തിൽ ഉചിതമായ തീരുമാനം പാർട്ടി കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്ലിം ലീഗ് നേതൃത്വത്തിൽ നിന്നും ഇത്തരത്തിൽ പ്രതികരണം ഉണ്ടാകുന്നത് ആദ്യമാണ്.നേരത്തെ നേതാക്കളെയും ജില്ലാ നേതൃത്വത്തെയും നിരന്തരം വിഷയം ധരിപ്പിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നാണ് പരാതിക്കാർ ഉന്നയിച്ചത്.

You might also like

Most Viewed