വ്യക്തമായ കാരണങ്ങളില്ലാതെ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കില്ല: കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ


ന്യൂഡൽഹി: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ വ്യക്തമായ കാരണങ്ങൾ വേണമെന്ന് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ മതിയായ കാരണങ്ങൾ അല്ലെന്നും കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന എംഎൽമാർക്ക് പ്രവർത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ല. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതൽ പ്രവർത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം.

അതേസമയം എല്ലാ പാർട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാൽ അത് പരിശോധിക്കും. സംസ്ഥാന സർക്കാർ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തിൽ അന്തിമതീരുമാനം സ്വീകരിക്കാനാവില്ല. എന്നാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതിൽ കോവിഡ് വ്യാപനം, മഴ തുടങ്ങിയ വിഷയങ്ങൾ പരിഗണിക്കാനാവുമെന്നും കമ്മീഷൻ അറിയിച്ചു.

You might also like

Most Viewed