കോ​വി​ഡ്; ലു​ലു​മാ​ൾ പ്രവർത്തനം നിർത്തി വെച്ചു


കൊച്ചി: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലുലു മാൾ‍ ഇന്ന് മുതൽ‍ പൂർ‍ണമായും അടച്ചിട‌ും. കളമശേരി 34ആം വാർഡ് കണ്ടെയ്ന്‍മെന്‍റ് സോണമായി പ്രഖ്യാപിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കളമശേരി 34ആം വാർ‍ഡ് കണ്ടെയ്ൻമെന്‍റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. ലുലുമാൾ‍ ഇതിൽ‍ ഉൾ‍പ്പെടും. ഇതോടെ മാൾ‍ അടയ്ക്കുന്ന കാര്യം അധികൃതർ‍ അറിയിക്കുകയായിരുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാൾ‍ തുറക്കില്ലെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച മാത്രം 406 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർ‍ട്ട് ചെയ്തത്.

You might also like

  • Lulu Exchange

Most Viewed