പാലാരിവട്ടം പാലം നിർമാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ പരിഹരിക്കണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്


കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്. തന്റെ കൈകൾ ശുദ്ധമെന്ന് മുൻ മന്ത്രി ആവർത്തിച്ചു. തകരാറുണ്ടെങ്കിൽ പരിഹരിക്കാൻ ഡിഫെക്ട് ലയബിലിറ്റി കരാറിൽ ഉറപ്പിച്ചിട്ടുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് വിശദീകരിക്കുന്നു. ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാർ സംഭവിക്കാറുണ്ടെന്നാണ് യു.ഡി.എഫ് സർക്കാറിലെ മുൻ മന്ത്രിയുടെ വിശദീകരണം.

തന്നെ കുരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് ഇബ്രാഹിം കുഞ്ഞ് ആരോപിക്കുന്നത്. സാന്പത്തികമായി ഒന്നും ഇതിൽ നിന്നും നേടിയില്ലെന്നും ഇബ്രാഹിം കുഞ്ഞ് അവകാശപ്പെട്ടു. അഴിമതി സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും ഇബ്രാഹിം കുഞ്ഞ് ഓ‌‌ർമ്മിപ്പിച്ചു. 

You might also like

  • Lulu Exchange

Most Viewed