കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേര്‍ക്ക് കോവിഡ്; മാര്‍ക്കറ്റ് അടയ്ക്കും


കോഴിക്കോട്: കോഴിക്കോട് പാളയം മാര്‍ക്കറ്റിൽ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. രോഗലക്ഷണമില്ലാത്ത എല്ലാവരെയും വീടുകളിൽ തന്നെ ചികിൽസിക്കും.

കോഴിക്കോട് ജില്ലയിൽ ഇന്നലെ 394 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 363 പേര്‍ സമ്പര്‍ക്കം വഴിയാണ് രോഗികളായത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് 131പേര്‍ക്കും മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 33 പേര്‍ക്കും ബാലുശേരി പഞ്ചായത്തില്‍ 13 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange

Most Viewed