നാൽപത് ദിവസം പ്രായമായ കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞ് കൊന്നു


തിരുവനന്തപുരം: തിരുവല്ലത്ത് പെൺകുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നു. നാൽപത് ദിവസം പ്രായമായ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പാച്ചല്ലൂർ ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് ഉണ്ണികൃഷ്ണൻ കുഞ്ഞിനെ പുഴയിലെറിഞ്ഞത്.

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയായിരുന്നു കുട്ടിയുടെ നൂലുകെട്ട്. മാതാപിതാക്കളെ കാണിക്കണമെന്ന് പറഞ്ഞ് കൊണ്ട് കുഞ്ഞിനെ എടുത്തുകൊണ്ടുപോകുകയായിരുന്നു. കുട്ടിയെ പ്ലാസ്റ്റിക് കവറിലിട്ട് ഒളിപ്പിച്ച ശേഷം മാലിന്യം കളയാനെന്ന വ്യജേനയാണ് പുഴയിലെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന.

You might also like

  • Lulu Exchange

Most Viewed