സ്റ്റാ‍ർ ആൻഡ് ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ. മാധവൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ (ഐ.ബി.എഫ്) പ്രസിഡണ്ട്


തിരുവനന്തപുരം: സ്റ്റാ‍ർ ആൻഡ് ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ. മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ്‌ ) പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം.

 2012 മുതൽ ഐ‌ബി‌എഫിന്റെ സജീവ അംഗമായ കെ. മാധവൻ സി‌.ഐ.‌ഐയുടെ മാധ്യമ, വിനോദം സംബന്ധിച്ച ദേശീയ സമിതിയുടെ ചെയർമാനാണ്. 2009ൽ സ്റ്റാർ ഇന്ത്യയുമായി യാത്ര ആരംഭിച്ച അദ്ദേഹം 2020 ജനുവരിയിൽ നെറ്റ്‌വർക്കിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു.

 വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ. മാധവൻ മേൽനോട്ടം വഹിക്കുന്നു.

ഇന്ത്യയിലെയും ഇന്ത്യയിൽ നിന്നും പുറത്തേക്കുമുള്ള ടെലിവിഷൻ സംപ്രേക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി രൂപികൃതമായ ഐ.ബി.എഫ്, ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും നിലനിർത്തികൊണ്ട്, ഇതിലെ അംഗങ്ങൾക്ക് പൊതുവായ ലക്ഷ്യത്തിൽ സമവായതോടെ പ്രവർത്തിക്കാൻ അവസരമൊരുക്കി, ടെലിവിഷൻ പ്രക്ഷേപണ വ്യവസായത്തിന്റെ അംഗീകൃത വക്താക്കളുടെ അനിഷേധ്യ സ്ഥാനം വർഷങ്ങളായി നിലനിർത്തുന്നു.

You might also like

  • Lulu Exchange

Most Viewed