റംസിയുടെ ആത്മഹത്യ; സീരിയൽ നടി ലക്ഷ്മി പ്രമോദിന് ജാമ്യം


കൊല്ലം: റംസിയുടെ ആത്മഹത്യയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനും, ഭർത്താവ് അസറുദീനും കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചു. കൊല്ലം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയാണ് മുന്‍കൂർ ജാമ്യം അനുവദിച്ചത്. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് സെപ്തംബർ മൂന്നിനാണ് റംസി ആത്മഹത്യ ചെയ്തത്. മൃതദേഹം വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രതിശ്രുത വരൻ ഹാരിസ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയ്ക്കും ഭർത്താവിനും ഹാരിഷിന്റെ മാതാപിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് മരിച്ച യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം യുവതിയുടെ പക്കൽ നിന്നും ഹാരിഷ് സ്വർണവും പണവും കൈക്കലാക്കിയിരുന്നു.

You might also like

Most Viewed