ഇന്ന് ലോക കൈകഴുകൽ‍ ദിനം; പ്രാധാന്യം വിശദീകരിച്ച് ശൈലജ ടീച്ചർ


തിരുവനന്തപുരം: ഇന്ന് ലോക കൈകഴുകൽ ദിനം ലോകത്ത് കൊറോണ വ്യാപന സാഹചര്യത്തിൽ ലോക കൈകഴുകൽ ദിനത്തിന് വളരെയധികം  പ്രാധാന്യമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് ആകെ കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കഴിഞ്ഞിരിക്കുന്ന ഈ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത കൈവിടെരുതെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്ക് ദ ചെയിൻ ക്യാന്പയിന്റെ ആദ്യ ഘട്ടത്തിൽ‍ കൈവിടാതിരിക്കൂ കൈ കഴുകൂ, പിന്നീട് സോപ്പ്, മാസ്‌ക്, സാമൂഹിക അകലം എന്നിവ പാലിക്കാൻ എസ്എംഎസ്, തുപ്പല്ലേ തോറ്റു പോകും എന്നീ സന്ദേശങ്ങൾ‍ കൊണ്ടുവന്നു. എന്നാൽ‍ ഒരു ഘട്ടം പിന്നിട്ടപ്പോൾ‍ സാനിറ്റൈസർ‍, സോപ്പ് ഉപയോഗിച്ച് കൈകൾ‍ കഴുകുന്നതിൽ‍  ജാഗ്രതക്കുറവ് പലയിടങ്ങളിലും സംഭവിച്ചു.

സോപ്പും വെള്ളവും കൊണ്ട് 20 സെക്കന്റ് കൊണ്ട് ഫലപ്രദമായി കൈകഴുകലിലൂടെ കൊറോണ  ഉൾ‍പ്പെടെയുള്ള വിവിധ പകർ‍ച്ച വ്യാധികളിൽ‍ നിന്നും മുക്തി നേടാവുന്നതാണ്. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ അണുബാധ പകരുന്നത് വളരെയധികം കുറക്കുവാൻ സാധിക്കും. അതിനാൽ ഈ ലോക കൈകഴുകൾ‍ ദിനത്തിൽ  എല്ലാവരും ഫലപ്രദമായി കൈകഴുകുന്നതിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കണമെന്നും മന്ത്രി പറഞ്ഞു.

You might also like

Most Viewed