മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു


തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ഗൺമാൻ പ്രജീഷിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. ഫോണിന്റെ ശാസ്ത്രീയ പരിശോധന അടക്കം നടക്കുകയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. ഇയാളുടെ രണ്ട് സുഹൃത്തുക്കളേയും കസ്റ്റംസ് ചോദ്യം ചെയ്‌തു. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തിയാണ് ഫോൺ പിടിച്ചെടുത്തത്.

സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണിൽ നിന്ന് വിളിച്ചതടക്കം ഉളള വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാട് സംബന്ധിച്ച ഫോൺവിളി വിവാദങ്ങൾ അടക്കം നിലനിൽക്കെയാണ് കസ്റ്റംസ് ഫോൺ കസ്റ്റഡിയിലെടുത്തത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ അന്വേഷണ ഏജൻസികൾ രണ്ട് വട്ടം ചോദ്യം ചെയ്‌തിരുന്നു. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് ഏജൻസികൾ വ്യക്തമാക്കിയിരുന്നു. ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന ആരോപണത്തിലായിരുന്നു ജലീലിനെ ചോദ്യം ചെയ്‌തത്.

You might also like

Most Viewed