ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഇനി ലൈസൻസ് റദ്ദാക്കും; നിയമം നവംബർ മുതൽ പ്രാബല്യത്തിൽ വരും


 

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനു പുറമേ ലൈൻസും റദ്ദാക്കാൻ ഉത്തരവ്. കേന്ദ്ര മോട്ടോർ വാഹനത്തിലെ ശുപാർശ അടുത്ത മാസം ഒന്നു മുതൽ ശക്തമായി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ ഉത്തരവിട്ടു. ഹെൽമെറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നു മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനാണ് ഉത്തരവ്. പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈൻസ് റദ്ദാക്കും. റോഡ് സുരക്ഷാ ക്ലാസിനും, സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്. ഹെൽമറ്റ് ധരിക്കാത്തതിന് 1000 രൂപയായിരുന്നു കേന്ദ്ര സർക്കാർ നിർദ്ദേശിച്ച പിഴ. സംസ്ഥാനം ഇത് 500 ആക്കി കുറച്ചിരുന്നു.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed