ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടും


 

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്തു നൽകി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്തുവകകളും കണ്ടുകെട്ടാന്‍ നിർദ്ദേശം നൽകിയത്.
ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിമയപ്രകാരമാണ് ഇ.ഡിയുടെ നടപടി.
മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും കണ്ടുകെട്ടും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് കത്ത് നൽകിയിരുന്നത്.

You might also like

Most Viewed