നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശൻ പറഞ്ഞു. രാജിക്ക് പിന്നിലെ കാരണം വ്യക്തമല്ല.

നടിയെ ആക്രമിച്ച കേസിൽ വിചാരണ ഇന്ന് പുനഃരാരംഭിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചത്. ഇതേ തുടർന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സർക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. വിചാരണ കോടതി മാറ്റാൻ മതിയായ കാരണങ്ങൾ ഇല്ലെന്നു പറഞ്ഞ ഹൈക്കോടതി നടിയുടേയും സർക്കാരിന്റേയും ഹർജികൾ തള്ളുകയായിരുന്നു.

You might also like

Most Viewed