സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്


കൊച്ചി : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്കി ഹൈക്കോടതി. ആറ് മാസത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ സാമൂഹിക മാദ്ധ്യമങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് കോടതി നിർദ്ദേശം.

ഗോമാതാ ഉലർത്തിയത് എന്ന വിവാദ വീഡിയോ നീക്കം ചെയ്യാൻ അധികൃതർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

You might also like

Most Viewed